Monday, 29 July 2013
മണിമുത്തുകള്‍: ആംസ്റ്റർഡാമിലെ സൈക്കിളുകൾ - രാജു റാഫേൽ
സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയെക്കുറിച്ച് ശ്രീ. രാജു റാഫേലിന്റെ അനുഭവമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ. മനുഷ്യരില്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പക്ഷികൾക്ക് കഴിയും. എന്നാൽ പറവകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മനുഷ്യർക്കാവില്ലെന്ന ആഫ്രിക്കൻ പഴമൊഴി പോലെ സൈക്കിളുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഡച്ചുകാർക്കാവില്ല എന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നു .
മണിമുത്തുകള്‍: ആംസ്റ്റർഡാമിലെ സൈക്കിളുകൾ - രാജു റാഫേൽ
Sunday, 28 July 2013
Tuesday, 2 April 2013
Tuesday, 26 March 2013
വംശനാശം സംഭവിച്ച സൈക്കിള്‍ മോഷ്ടാക്കള്‍ക്ക് സമര്‍പ്പിച്ച ഒരു പുസ്തകം!
വംശനാശം സംഭവിച്ച സൈക്കിള്‍ മോഷ്ടാക്കള്‍ക്ക് സമര്‍പ്പിച്ച ഒരു പുസ്തകം!
This review is Published by Mathrubhumi online
സൈക്കിള്‍ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയുടെ ജീവിതത്തിലൂടെയുള്ള സാര്‍ത്ഥകമായ സഞ്ചാരമാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ രാജു റാഫേല്‍ എഴുതിയ 'ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍' എന്ന യാത്രവിവരണഗ്രന്ഥം.
ഹോളണ്ടില്‍ അന്താരാഷ്ട്ര മാധ്യമപഠന കേന്ദ്രത്തില്‍ പത്രപ്രവര്‍ത്തകഅധ്യാപക പരിശീലനത്തില്‍ രാജു റാഫേല്‍ പങ്കെടുത്തിരുന്ന കാലത്തെ കാഴ്ചകളാണ് വളരെ ലളിതമായ ഭാഷയില്‍ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകളില്‍ ആഖ്യാനിച്ചിരിക്കുന്നത്. ഹോളണ്ടിലും ബെല്‍ജിയം, ജര്‍മനി എന്നീ സമീപ രാജ്യങ്ങളിലും സൈക്കിളില്‍ വട്ടംകറങ്ങിയതിന്റെ കാഴ്ചയാണ് ഈ സൈക്കിള്‍പുസ്തകം.
ഹോളണ്ടില്‍ നിന്ന് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ഒരു ഗതാഗതസംസ്‌കാരവും ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍ വായനക്കാരനുമായി പങ്ക് വെയ്ക്കുന്നു. വലുപ്പത്തില്‍ കേരളത്തിന് സമാനമായ ഹോളണ്ടില്‍ 1,60,00,000 ജനങ്ങള്‍ക്ക് 1,30,00,000 സൈക്കിളുകളുണ്ട്. അവിടുത്തെ എല്ലാ ജനങ്ങളുടെയും നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സൈക്കിളുകള്‍. ഒരു ഡച്ചുപൗരന്റെ ജീവിതയാത്രയില്‍ 40 ശതമാനവും നിര്‍വ്വഹിക്കപ്പെടുന്നത് സൈക്കിളിലാണെന്ന് പുസ്തകം പറയുന്നു. ഇതിന് സമൂഹത്തിലെ സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പമോ തടസ്സമാകുന്നില്ല. അധികാരികളുടെ മുതല്‍ താഴെത്തട്ടിലുള്ള സാധാരണക്കാരുടെ വരെ യാത്രകള്‍ സൈക്കിളിലൂടെയാണ്. കാല്‍നടക്കാര്‍ക്കുപോലും പ്രവേശനമില്ലാത്ത സൈക്കിളുകള്‍ക്ക് മാത്രമായ പാതകള്‍ , താവഴിയായി കിട്ടുന്ന സൈക്കിള്‍ ഒരമൂല്യ നിധിപോലെ കാണുന്ന ആളുകള്‍ , സൈക്കിളില്ലാതെ ഒരു യാത്രയേയില്ലെന്ന് ഉറപ്പിച്ച് ജീവിക്കുന്ന മനുഷ്യര്‍, സൈക്കിള്‍ കൊണ്ടുപോകാന്‍ തീവണ്ടികളില്‍ മാത്രമല്ല അമിതാഭ് ബച്ചനെ തലയില്‍ പ്ലാവിലത്തൊപ്പി വെച്ച് നിരത്തില്‍ നിര്‍ത്തിയാലെന്ന പോലെ ബെന്‍സിന്റെ മുകളില്‍ പോലൂം സൈക്കിള്‍ വെയ്ക്കാനുള്ള പ്രത്യേകസംവിധാനം, സൈക്കിള്‍പ്രണയങ്ങള്‍ അങ്ങനെ എന്തിലും ഏതിലും സൈക്കിള്‍ ഡച്ചുകാരുടെ ശീലമാണ്. നാടും കാടും നഗരവും സൈക്കിള്‍വീഥികളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പാതകളിലൂടെ ഡച്ചുകാര്‍ പ്രതിവര്‍ഷം 1500 കോടി കിലോമീറ്റര്‍ സൈക്കിളോടിക്കുന്നുവെന്ന് കണക്കുകള്‍ . ഹോളണ്ടിലെ ട്രെയിനുകള്‍ ഒരു വര്‍ഷം സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതലാണിത്. കുടവയര്‍, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം ഡച്ചുകാര്‍ക്കില്ലാത്തതിന്റെ കാരണം സൈക്കിള്‍ തന്നെയാണെന്ന് ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍' പറയുന്നു.
ഹോളണ്ടിലെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങളാണുള്ളത്. അവിടെ ഇരുപത്തിയെട്ടു ലക്ഷം സൈക്കിളുകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ ആംസ്റ്റര്‍ഡാമിലെ ജനങ്ങളുടെ ജീവിതവുമായി സൈക്കിളുകള്‍ക്കുള്ള ആത്മബന്ധം മനസ്സിലാക്കാനാകും. ജനങ്ങളേക്കാള്‍ കൂടുതല്‍ സൈക്കിളുകളുള്ള നഗരം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ മോഷണം നടക്കുന്നതും ആംസ്റ്റര്‍ഡാമിലാണ്. ഒരു വര്‍ഷം 60,000 സൈക്കിളുകള്‍ ആംസ്റ്റര്‍ഡാമില്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. കേരളംപോലുള്ള സ്ഥലങ്ങളില്‍ വംശനാശം സംഭവിച്ച സൈക്കിള്‍ മോഷ്ടാക്കള്‍ക്കാണ് രാജു റാഫേല്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
വാക്കുകളില്‍ കാഴ്ചകള്‍ നിറച്ചുള്ള ആഖ്യാനരീതിയാണ് പുസ്തകത്തിന്റെ പ്രധാനസവിശേഷത. ആംസ്റ്റര്‍ഡാമിലൂടെ സൈക്കിളോടിച്ച് പോകുന്ന അനുഭവം പുസ്തകം പ്രദാനം ചെയ്യുന്നു. ഒരു സൈക്കിളെടുത്ത് ഏകാന്തമായ നാട്ടിന്‍പുറവീഥിയിലൂടെ സഞ്ചരിക്കാവാനുള്ള ആഗ്രഹം തോന്നിപ്പോയാല്‍ വായനക്കാരെ കുറ്റപ്പെടുത്താന്‍ പറ്റില്ല.
മലയാളികള്‍ക്ക് സഞ്ചാരത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകമായി ഈ ഗ്രന്ഥം മാറുന്നു. സൈക്കിള്‍ ഒരു ശീലമാക്കി അസുഖങ്ങളും അപകടങ്ങളും ഒഴിവാക്കൂ എന്ന് പറയാതെ പറയുന്നുണ്ട് ഈ പുസ്തകത്തില്‍ . പെട്രോള്‍ വില ബാധിക്കാത്ത, വാഹനങ്ങളുടെ പുക മലിനീകരണം ഇല്ലാത്ത, അപകടങ്ങള്‍ തീരെക്കുറവായ, അതൊക്കെക്കൊണ്ട് തന്നെ മനുഷ്യായുസ്സ് കൂടിയ ഒരു ജനതയുടെ ജീവിതം അവതരിപ്പിക്കുക വഴി പുകമലീനീകരണവും വാഹനാപകടങ്ങളും അമിതമായുള്ള കേരളീയജീവിതത്തിലേക്ക് ഒരു പാഠപുസ്തകമായി 'ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍' മാറുന്നു.
Subscribe to:
Posts (Atom)
